പാകിസ്താന്‍ ഉപതെരഞ്ഞെടുപ്പില്‍ ലീഗ് സ്ഥാനാര്‍ത്ഥി കുല്‍സൂം നവാസിന് വിജയം

ലാഹോര്‍ : പാകിസ്താനിലെ എന്‍എ 120 മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ഭാര്യയും, പാകിസ്താന്‍ മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥിയുമായ കുല്‍സൂം നവാസിന് വിജയം. ഇമ്രാന്‍ഖാന്റെ പാര്‍ട്ടിയായ തെഹ്‌രീക് ഇ -ഇന്‍സാഫ് പാര്‍ട്ടി

യുടെ ഡോ. യാസ്മിന്‍ റഷീദിനെ 13,268 വോട്ടുകള്‍ക്കാണ് കുല്‍സൂം പരാജയപ്പെടുത്തിയത്. പനാമ ഗേറ്റ് അഴിമതിയില്‍ കുരുങ്ങിയ നവാസ് ഷെരീഫിനെ പാക് സുപ്രിംകോടതി അയോഗ്യനാക്കിയതിനെ തുടര്‍ന്നാണ് എന്‍എ-120 മണ്ഡലത്തിലേക്ക് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ജൂലൈ 28 നാണ് നവാസ് ഷെരീഫിനെ സുപ്രിംകോടതി അയോഗ്യനാക്കിയത്.

 

Share this story