പത്ത് ഭീകരരെ ഇസ്രയേലി പോലീസ് അറസ്റ്റ് ചെയ്തു

ജറുസലം: ഇസ്രയേലിൽ പത്ത് ഭീകരരെ പോലീസ് അറസ്റ്റ് ചെയ്തു. ഇസ്രയേലിലെ വെസ്റ്റ്ബാങ്കിലാണ് സംഭവം. ഇസ്രയേൽ സുരക്ഷാ സേനയും, അതിർത്തിർത്തി സംരക്ഷണസേനയും, പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഭീകരരെ അറസ്റ്റ് ചെയ്തത്. പിടികൂടിവരെ ചോദ്യം ചെയ്തുവരികയാണ്. ജൂലൈ മുതൽ ഇസ്രേയേൽ- പലസ്തീൻ സംഘർഷം രൂക്ഷമായതിനെത്തുടർന്നാണ് പരിശോധനകൾ കർശനമാക്കിയത്.

 

Share this story