ചൈനയില്‍ നാലായിരത്തോളം അനധികൃത വെബ്‌സൈറ്റുകള്‍ നിരോധിച്ചു

ബെയ്ജിംഗ്: ചൈനയില്‍ നാലായിരത്തോളം അനധികൃത വെബ്‌സൈറ്റുകള്‍ നിരോധിച്ചു. സൈബര്‍ സ്‌പേസ് അഡ്മിനിസ്‌ട്രേഷനാണ് സൈറ്റുകള്‍ക്ക് താഴിട്ടത്. 3,918 അനധികൃത വെബ്‌സൈറ്റുകളാണ് സൈബര്‍ വിഭാഗം അന്വേഷണത്തില്‍ കണ്ടെത്തിയത്. രാജ്യസുരക്ഷയെ ബാധിക്കുന്നവ, വര്‍ഗീയത പടര്‍ത്തുന്നവ, അശ്ലീല ഉള്ളടക്കങ്ങള്‍ ഉള്ളവ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലുള്ള സൈറ്റുകളാണ് നിരോധിച്ചത്.

അനധികൃത വെബ്‌സൈറ്റുകളുമായി ബന്ധപ്പെട്ട 316 കേസുകളും അന്വേഷണത്തെത്തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇത്തരം സൈറ്റുകള്‍ കൈകാര്യം ചെയ്തിരുന്നവര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്നാണ് വിവരങ്ങള്‍. 810,000ത്തോളം സൈബര്‍ അക്കൗണ്ടുകളുടെ പ്രവര്‍ത്തനം മരവിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

Share this story