കാ​ബൂ​ൾ ഷി​യ പ​ള്ളി​യി​ലെ ചാ​വേ​ർ സ്ഫോ​ട​നം; മ​ര​ണം 20 ആ​യി

കാ​ബൂ​ൾ: അ​ഫ്ഗാ​നി​സ്ഥാ​ൻ ത​ല​സ്ഥാ​ന​മാ​യ കാ​ബൂ​ളി​ലെ ഷി​യ പ​ള്ളി​യി​ലു​ണ്ടാ​യ ചാ​വേ​ർ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം 20 ആ​യി. സ്ഫോ​ട​ന​ത്തി​ൽ 50 പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം ഐ​എ​സ് ഏ​റ്റെ​ടു​ത്തു.

ഖ്വാ​ല ന​ജ​റ​യി​ലെ ഇ​മാം സ​മാ​ൻ പ​ള്ളി​യി​ൽ വെ​ള്ളി​യാ​ഴ്ച പ്രാ​ർ​ഥ​ന​യ്ക്കെ​ത്തി​യ​വ​രെ​യാ​ണ് ചാ​വേ​റു​ക​ൾ ല​ക്ഷ്യ​മി​ട്ട​ത്. പ്രാ​ർ​ഥ​ന​യ്ക്കാ​യി വി​ശ്വാ​സി​ക​ൾ കാ​ത്തി​രി​ക്കു​ന്പോ​ൾ ഗെ​യ്റ്റി​ലെ​ത്തി​യ ചാ​വേ​റു​ക​ൾ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ഏ​റ്റു​മു​ട്ടു​ക​യും ഇ​വ​രെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം പ​ള്ളി​യി​ലേ​ക്ക് ഇ​ര​ച്ചു​ക​യ​റു​ക​യ​റി വെ​ടി​യു​തി​ർ​ത്തു പൊ​ട്ടി​ത്തെ​റി​ക്കു​ക​യു​മാ​യി​രു​ന്നു.

Share this story