ഉത്തരകൊറിയയ്‌ക്കെതിരെ യുദ്ധത്തിന് തയ്യാറെന്ന് ട്രംപ്

വാഷിങ്ടണ്‍ : ഉത്തരകൊറിയയെ തകര്‍ക്കാന്‍ യുദ്ധവുമായി മുന്നോട്ട് പോകുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞതായി റിപ്പബ്ലിക്കന്‍ സെനറ്റര്‍ ലിന്‍ഡ്‌സി ഗ്രഹാം. എന്‍.ബി.സി ഷോയ്ക്ക് ഇടയിലാണ് ഇക്കാര്യം അദ്ദേഹം തുറന്നു പറഞ്ഞത്. ദീര്‍ഘദൂര ആണവവാഹക ശേഷിയുള്ള ബാലിസ്റ്റിക് മിസൈല്‍ വികസിപ്പിക്കാന്‍ ഉത്തരകൊറിയയെ അനുവദിക്കുന്നതിനെക്കാളും നല്ലത് അവരെ യുദ്ധത്തിലൂടെ തകര്‍ക്കുക എന്നതാണെന്നും ഉത്തരകൊറിയയുടെ പദ്ധതികളെയും ആ രാജ്യത്തെ തന്നെയും ഒരു സൈനീക മുന്നേറ്റത്തിലൂടെ തകര്‍ക്കാവുന്നതാണെന്നും ട്രംപ് പറഞ്ഞതായും ഗ്രഹാം കൂട്ടിച്ചേര്‍ത്തു.

Share this story