അമേരിക്കയിൽ വെടിവയ്പ്: പോലീസുകാരൻ കൊല്ലപ്പെട്ടു

വാഷിംഗ്ടൺ: ഫ്ളോറിഡയിലെ കിസിമി നഗരത്തിലുണ്ടായ വെടിവയ്പിൽ ഒരു പോലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. സംഭവത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കിസിമിയിലെ റോഡരുകിൽ ചിലരെ സംശയാസ്പദമായി കണ്ടു എന്ന വിവരം ലഭിച്ചതിനേത്തുടർന്ന് പോലീസ് അവിടേക്ക് എത്തുകയായിരുന്നു. പോലീസ് ഉദ്യോഗസ്ഥർ വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയതിനു പിന്നാലെ അഞ്ജാതർ ഇവർക്കെതിരെ വെടിയുതിർക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു.

Share this story