Times Kerala

പൊതുസ്ഥലത്തെ പുകവലി നിരോധിക്കാനൊരുങ്ങി ഇസ്രയേൽ

 

ജെറുസലേം: ഇസ്രയേലിൽ പൊതുസ്ഥലത്തെ പുകവലിക്ക് നിരോധനമേർപ്പെടുത്തുന്നു. ഇസ്രയേൽ ആരോഗ്യമന്ത്രാലയമാണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്. രാജ്യത്ത് പുകയിലവിരുദ്ധ പ്രവർത്തനങ്ങൽ മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് നടപടിയെന്നാണ് വിവരം. ആശുപത്രികൾ‌, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വൃദ്ധസദനങ്ങൾ, വാഹന പാർക്കിംഗ് ഏരിയകൾ, മൃഗശാലകൾ, ഭക്ഷണശാലകൾ, കായിക കേന്ദ്രങ്ങൾ തുടങ്ങിയ സ്ഥലങ്ങളിലാകും ആദ്യം പുകവലി നിരോധിക്കുക.പിന്നീട് ഇത് മറ്റ് പൊതു ഇടങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് സർക്കാർ വൃത്തങ്ങൾ ലക്ഷ്യമിടുന്നതെന്നാണ് വിവരം. ഇസ്രയേലിൽ പുകവലിക്കുന്നവരുടെ എണ്ണം മുൻവർഷത്തേതിനേക്കാൾ 13 ശതമാനം വർധിച്ചിട്ടുണ്ടെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.

Related Topics

Share this story