Times Kerala

സി​യേ​റാ ലി​യോ​ണി​ൽ മ​ണ്ണി​ടി​ച്ചി​ൽ 321 പേ​ർ മ​രി​ച്ചു

 

ആ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യ സി​യേ​റാ ലി​യോ​ണി​ൽ മ​ണ്ണി​ടി​ച്ചി​ൽ 321 പേ​ർ മ​രി​ച്ചു. രാ​ജ്യ​ത​ല​സ്ഥാ​ന​മാ​യ ഫ്രീ​ടൗ​ണി​നു സ​മീ​പം റി​ജ​ന്‍റി​ലാ​യി​രു​ന്നു സം​ഭ​വം. ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് ദു​ര​ന്തം സം​ഭ​വി​ച്ച​ത്. ആ​ളു​ക​ൾ വീ​ടു​ക​ളി​ൽ ഉ​റ​ങ്ങു​ക​യാ​യി​രു​ന്ന​തി​നാ​ലാ​ണ് ദു​ര​ന്ത​ത്തി​ന്‍റെ വ്യാ​പ്തി വ​ർ​ധി​ച്ച​ത്. മ​ണ്ണി​ടി​ച്ചി​ൽ നി​ര​വ​ധി വീ​ടു​ക​ൾ ത​ക​ർ​ന്നു. നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ൾ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. നി​ര​വ​ധി പേ​ർ ഇ​പ്പോ​ഴും മ​ണ്ണി​നി​ട​യി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ക​യാ​ണ്. ഇ​വ​രെ ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മം ന​ട​ന്നു​വ​രി​ക​യാ​ണ്. പ്ര​ദേ​ശ​ത്തെ ഞാ​യ​റാ​ഴ്ച രാ​ത്രി മു​ത​ൽ ശ​ക്ത​മാ​യ മ​ഴ​യാ​യി​രു​ന്നു.ദു​ര​ന്ത​ത്തി​ൽ 321 പേ​ർ മ​രി​ച്ച​താ​യി റെ​ഡ്ക്രോ​സിന്‍റെ കണക്കുകൾ വ്യക്തമാക്കുന്നു. 2,000 ആ​ളു​ക​ൾ ഭ​വ​ന​ര​ഹി​ത​രാ​യെ​ന്നാ​ണ് അ​നൗ​ദ്യോ​ഗി റി​പ്പോ​ർ​ട്ടു​ക​ൾ. താ​ഴ്ന്ന ഭാ​ഗ​ങ്ങ​ൾ വെ​ള്ള​ത്തി​ന​ടി​യി​ലാ​ണ്.

 

Related Topics

Share this story