രക്തസമ്മർദ്ദം കുറയ്ക്കാൻ തണ്ണിമത്തൻ!

ഒന്ന്

തണ്ണിമത്തന്റെ 92 ശതമാനവും വെള്ളമാണ്. ശരീരത്തിനുണ്ടാകുന്ന നിർജ്ജലീകരണം ഇല്ലാതാക്കാൻ തണ്ണിമത്തൻ സഹായിക്കുന്നു.

രണ്ട്

അതുപോലെ തന്നെ തണ്ണിമത്തനിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ ബി6, വിറ്റാമിൻ ബി1, വിറ്റാമിൻ സി എന്നിവ രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിനും ശരീരത്തിന് ഉന്മേഷം നൽകുന്നതിനും സഹായിക്കുന്നു.

മൂന്ന്

രക്തസമ്മർദ്ദം കുറയ്ക്കാൻ തണ്ണിമത്തൻ അത്യുത്തമമാണ്.

നാല്

തണ്ണിമത്തനിലെ വിറ്റാമിൻ സി, ലൈക്കോപിൻ എന്നീ ഘടകങ്ങൾ നല്ല ആന്റി ഓക്സിഡന്റുകൾ ആയതിനാൽ യൗവനം നിലനിർത്താൻ ഉത്തമമാണ്.