വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുന്ന പച്ചക്കറികൾ

പാലക്ക് ചീര

ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ പച്ചക്കറിയാണ് പാലക്ക് ചീര. ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന ധാരാളം ഘടകങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. പാലക്ക് ചീര സൂപ്പായോ അല്ലാതെയോ കഴിക്കാം.

ബ്രോക്കോളി

നാരുകൾ ധാരാളം അടങ്ങിയ പച്ചക്കറിയാണ് ബ്രൊക്കോളി. ശരീരത്തിലെ കൊഴുപ്പിനെ ചെറുക്കുന്ന ഫൈറ്റോകെമിക്കലുകളും ബ്രോക്കോളിയിൽ അടങ്ങിയിട്ടുണ്ട്. ബ്രോക്കോളിയിൽ അടങ്ങിയിരിക്കുന്ന ഫോളേറ്റ് വണ്ണം കുറയ്ക്കാൻ സഹായിക്കുന്നു.

കാരറ്റ്

കാരറ്റ് നിങ്ങളുടെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ ലഭിക്കുന്ന ആരോഗ്യ ഗുണങ്ങൾ ചെറുതൊന്നുമല്ല. വിറ്റാമിൻ എ യും കാഴ്ചശക്തി വർദ്ധിപ്പിക്കുന്ന ഘടകങ്ങളായ ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവയും കാരറ്റിൽ സമ്പുഷ്ടമായ അളവിൽ അടങ്ങിയിട്ടുണ്ട്.

വെള്ളരിക്ക

നിരവധി ആരോഗ്യഗുണങ്ങളാല്‍ സമ്പന്നമായ പച്ചക്കറിയാണ് വെള്ളരിക്ക. വെള്ളരിക്കയില്‍ പോഷകങ്ങള്‍, ആന്റിഓക്‌സിഡന്റുകള്‍, ലയിക്കുന്ന നാരുകള്‍ എന്നിവ ആരോഗ്യകരമായ അളവില്‍ അടങ്ങിയിട്ടുണ്ട്. കുറഞ്ഞ കലോറി അടങ്ങിയ ഭക്ഷണമായതിനാല്‍ ഭാരം കുറക്കാനും വെള്ളരിക്ക സഹായകരമാണ്.