പാചകത്തിന് വെളിച്ചെണ്ണ ഉപ​യോ​ഗിക്കുന്നവർ അറിയാൻ

കൊഴുപ്പിന്റെ അളവ് കൂട്ടും

ഭക്ഷണത്തിനു രുചി പകരാൻ എണ്ണ കൂടിയേ തീരൂ. എന്നാൽ, എണ്ണയുടെ അമിത ഉപയോഗം ശരീരത്തിൽ കൊഴുപ്പിന്റെ അളവ് കൂട്ടാനും അത് വഴി ഹൃദ്രോഗം, കൊളസ്‌ട്രോൾ തുടങ്ങിയ രോഗങ്ങൾക്ക് കാരണമാകുകയും ചെയ്യും.

ക്യാൻസർ രോഗങ്ങൾക്ക് വഴിയൊരുക്കുന്നു

പാചകത്തിൽ എണ്ണ അധികമായി ഉപയോഗിക്കുന്നത് വഴി ശരീരത്തിൽ അമിതമായി കൊഴുപ്പ് അടിഞ്ഞു കൂടുകയും പലവിധ ക്യാൻസർ രോഗങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്യും.

രക്തസമ്മർദ്ദം ഉയർത്തും

ശരീരത്തിൽ അടിഞ്ഞു കൂടുന്ന കൊഴുപ്പ് മൂലം അമിത വണ്ണം, പ്രമേഹം, അമിത രക്തസമ്മർദ്ദം തുടങ്ങിയവ ഉണ്ടാകാനും കാരണമാകും. അതുകൊണ്ട് പാചകത്തിന് ഉപയോഗിക്കുന്ന എണ്ണയും എണ്ണയുടെ അളവും നിസ്സാരങ്ങളായി കാണരുത്.

മിതമായാൽ നല്ലത്

മിതമായ അളവിൽ വെളിച്ചെണ്ണ ഉപയോഗിക്കുന്നത് കൊണ്ട് തെറ്റൊന്നുമില്ല. കാരണം വെളിച്ചെണ്ണയിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ വളരെയേറെയാണ്. വെളിച്ചെണ്ണയുടെ അണുനശീകരണ ശക്തിയാണ് ഇതിൽ മുൻപന്തിയിൽ നിൽക്കുന്നത്.

പല രോഗങ്ങളെയും പ്രതിരോധിക്കും

വെളിച്ചെണ്ണയിൽ അടങ്ങിയിരിക്കുന്ന ലാറിക് ആസിഡ്, കാപ്രിക്‌ ആസിഡ്, കാപ്രിലിക് ആസിഡ് എന്നിവ ബാക്റ്റീരിയകളെയും വൈറസ്സുകളെയും പ്രതിരോധിക്കും. മാത്രമല്ല, വെളിച്ചെണ്ണയുടെ ആന്റി ഓക്സിഡന്റ് ശേഷി ചർമ്മത്തിലെ പല രോഗങ്ങളെയും പ്രതിരോധിക്കാൻ സഹായിക്കും.

കൂടുതൽ അറിയാൻ

ഇവിടെ ക്ലിക്ക് ചെയ്യൂ