മുളപ്പിച്ച ധാന്യങ്ങൾ കഴിച്ചാൽ ഗുണങ്ങൾ ഒരുപാടുണ്ട്

ഒന്ന്

ധാന്യങ്ങളും പയറുവർഗങ്ങളും മുളപ്പിച്ച് കഴിച്ചാൽ ഗുണങ്ങൾ ഏറെയാണ്.. ആരോഗ്യ സംരക്ഷണത്തിനും തടി കുറയ്ക്കാനുമൊക്കെ ഏറ്റവും ബെസ്റ്റ്, ധാന്യങ്ങൾ മുളപ്പിച്ച് കഴിക്കുന്നതാണ്. അതേസമയം ഏതൊരു ഭക്ഷണ പദാർത്ഥം കഴിക്കുമ്പോഴും അതിന്റെ പാചക രീതിയിൽ പ്രത്യേക ശ്രദ്ധ ചെലുത്തണം

രണ്ട്

ശരീരഭാരം കുറയ്ക്കാന്‍ ഏറ്റവും മികച്ച ഭക്ഷണമാണ് മുളപ്പിച്ച പയര്‍ വര്‍ഗങ്ങള്‍. മുളപ്പിച്ച പയറിൽ നാരുകൾ ധാരാളം അടങ്ങിയതുകൊണ്ടുതന്നെ ഇത് വിശപ്പിന്റെ ഹോര്‍മോണിന്റെ ഉല്‍പ്പാദനം തടയുന്നു. അതിനാൽ ഭക്ഷണത്തിന്റെ അളവ് കുറയ്ക്കാനാകും.

മൂന്ന്

ദിവസവും രാവിലത്തെ വ്യായാമത്തിന് ശേഷം അൽപം മുളപ്പിച്ച ചെറുപയർ പോലുള്ള ധാന്യങ്ങൾ കഴിക്കുന്നത് പ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്നു. മുളപ്പിച്ച പയർ കഴിക്കുന്നത് ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ അകറ്റി നല്ല കൊളസ്ട്രോൾ നിലനിർത്താൻ സഹായിക്കുന്നു.

നാല്

മുളപ്പിച്ച പയറില്‍ എന്‍സൈമുകള്‍ ധാരാളമുണ്ട്. ഇത് ദഹന പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കാന്‍ സഹായിക്കും. അകാല വാര്‍ധക്യം തടയുന്ന നിരവധി ആന്റി ഓക്സിഡന്റുകളും മുളപ്പിച്ച പയറില്‍ ഉണ്ട്. അസിഡിറ്റി ഇല്ലാതാക്കാന്‍ മുളപ്പിച്ച പയറിലെ പോഷകങ്ങള്‍ സഹായിക്കുന്നു.

അഞ്ച്

ഫാറ്റി ലിവർ രോ​ഗമുള്ളവർക്ക് അത്യുത്തമമാണ് ചെറുപയർ. കരൾ രോ​ഗങ്ങൾ അകറ്റാനും കരളിലെ കൊഴുപ്പ് നീക്കം ചെയ്യാനുമെല്ലാം വളരെ നല്ലതാണ് മുളപ്പിച്ച പയർ. അതുപോലെതന്നെ സ്‌കിന്‍ ക്യാന്‍സര്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഏറ്റവും മികച്ച ഒന്നാണ് മുളപ്പിച്ച ധാന്യങ്ങള്‍

കൂടുതൽ അറിയാൻ

ഇവിടെ ക്ലിക്ക് ചെയ്യൂ