ചെറുനാരങ്ങയുടെ ചില ആരോഗ്യ ഗുണങ്ങളെക്കുറിച്ച് അറിയാം…

ഒന്ന്

ചെറുനാരങ്ങയില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാൽ ചെറുനാരങ്ങ രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.

രണ്ട്

ദഹന പ്രശ്നങ്ങള്‍ക്ക് മികച്ച പ്രതിവിധിയാണ് നാരങ്ങ. ഭക്ഷണത്തിന് മുകളിൽ കുറച്ച് നാരങ്ങാനീര് പിഴിഞ്ഞൊഴിക്കുന്നത് ദഹനത്തിന് സഹായിക്കും. രാവിലെ ഒരു ​ഗ്ലാസ് നാരങ്ങാവെള്ളം കുടിക്കുന്നത് വയറ്റിലെ മാലിന്യങ്ങളെ പുറത്താക്കാനും മലബന്ധം ഒഴിവാക്കാനും സഹായിക്കും.

മൂന്ന്

പൊട്ടാസ്യം ധാരാളം അടങ്ങിയതിനാൽ ചെറുനാരങ്ങ രക്തസമ്മർദം കുറയ്ക്കാൻ സഹായിക്കും. ഒരു കപ്പ് നാരങ്ങയിൽ ഏതാണ്ട് 280 മി.ഗ്രാം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. അതുകൊണ്ടു രക്തസമ്മർദമുള്ളവർക്കു നാരങ്ങാവെള്ളം ഉത്തമമാണ്.

നാല്

നാരങ്ങയില്‍ കലോറി വളരെ കുറവാണ്. 100 ഗ്രാം നാരങ്ങയിൽ അടങ്ങിയിരിക്കുന്നത് വെറും 29 കലോറി മാത്രമാണ്. അതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നാരങ്ങ ഡയറ്റില്‍ ഉള്‍പ്പെടുത്താം.

അഞ്ച്

എല്ലാ ദിവസവും രാവിലെ ഒരു ഗ്ലാസ് നാരങ്ങാ വെള്ളം കുറച്ച് തേൻ ചേർത്ത് വെറും വയറ്റിൽ കുടിക്കുന്നത് നിങ്ങളുടെ മെറ്റബോളിസത്തെ വേഗത്തിലാക്കും. ഒപ്പം ഇത് ശരീരഭാരം കുറയ്ക്കാനും സഹായിക്കും.