അമിതഭാരം കുറയ്ക്കാൻ ഡയറ്റില്‍ ഉൾപ്പെടുത്തൂ ഈ ജ്യൂസുകൾ…

നാരങ്ങാവെള്ളം

ശരീരത്തെ ശുദ്ധീകരിക്കാനും ദഹനം മെച്ചപ്പെടുത്താനും നാരങ്ങാവെള്ളത്തിന് കഴിയും, ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. ദിവസവും നാരങ്ങാ വെള്ളം കുടിക്കുന്നത് ശരീരത്തിലെ എൽഡിഎൽ അല്ലെങ്കിൽ മോശം കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നു.

മിക്സഡ് ജ്യൂസ്

ചീര, വെള്ളരിക്ക, സെലറി, മറ്റ് പച്ച പച്ചക്കറികൾ എന്നിവ ചേർത്ത് ജ്യൂസ് വണ്ണം കുറയ്ക്കാൻ സഹായകമാണ്. ഇത് ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയുടെ മികച്ച ഉറവിടമാണ്. ഇവയെല്ലാം രോഗപ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കുകയും ഊർജ്ജത്തിന്റെ അളവ് വർദ്ധിപ്പിക്കുകയും ചെയ്യും.

ബീറ്റ്റൂട്ട്

ബീറ്റ്റൂട്ട് ജ്യൂസിൽ ധാരാളം ഡയറ്ററി ഫൈബർ, പൊട്ടാസ്യം, ഫോളേറ്റ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം രക്തസമ്മർദ്ദം കുറയ്ക്കുകയും ഹൃദയത്തെ ശക്തിപ്പെടുത്തുകയും ചെയ്യും. ബീറ്റ്റൂട്ട് ജ്യൂസ് വീക്കം കുറയ്ക്കുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.

കറ്റാർവാഴ

കറ്റാർവാഴയിൽ നിന്നുള്ള ജ്യൂസ് ആരോഗ്യകരവും രുചികരവും ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. ഇതിന് ധാരാളം ആന്റിഓക്‌സിഡന്റുകൾ ഉണ്ട്. ഇത് രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുകയും കോശങ്ങളെ ദോഷത്തിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യും.

കൂടുതൽ അറിയാൻ

ഇവിടെ ക്ലിക്ക് ചെയ്യൂ