പകൽ സമയത്ത് പഴങ്ങൾ കഴിച്ചാൽ വേനലിനെ അതിജീവിക്കാം

ഒന്ന്

തണ്ണിമത്തന്‍, പപ്പായ, പേരക്ക, മാമ്പഴം, മാതളനാരങ്ങ, തുടങ്ങിയ പഴങ്ങൾ അതിരാവിലെ വെറും വയറ്റിൽ ഭക്ഷിക്കുന്നത് ശരീരത്തിന് വളരെ നല്ലതാണ്. വയര്‍ മികച്ച രീതിയില്‍ വൃത്തിയാക്കുന്നതിനും അതുവഴി മലബന്ധം ഒഴിവാക്കുന്നതിനും ഇവ സഹായിക്കുന്നു.

രണ്ട്

അതിരാവിലെ നമ്മൾ കഴിക്കുന്ന പഴങ്ങൾ വിശപ്പിനെ ശമിപ്പിക്കുകയും അതുവഴി അമിത ഭക്ഷണം കുറയ്ക്കാൻ നമ്മെ സഹായിക്കുകയും ചെയ്യുന്നു.

മൂന്ന്

എന്നാൽ, ഉച്ചനേരത്താകട്ടെ മാമ്പഴം കഴിക്കാനാണ് ആരോഗ്യ വിദഗ്ധർ നമ്മളോട് നിർദേശിക്കുന്നത്. മാമ്പഴത്തിലെ പഞ്ചസാരയുടെ അളവ് നമുക്ക്‌ ഊർജ്ജം നൽകുകയും,നഷ്ടപ്പെടുന്ന വിയർപ്പിന് പകരമായി ശരീരത്തിൽ ഗ്ളൂക്കോസ് വർധിപ്പിക്കുകയും ചെയ്യുന്നു ഇത് ഉച്ച നേരങ്ങളിലെ ക്ഷീണമകറ്റാൻ നമ്മളെ സഹായിക്കുന്നു

നാല്

രാത്രിയാഹാരത്തിന് ശേഷം പഴങ്ങൾ കഴിക്കുന്നത് വളരെ നല്ല കാര്യമാണ്. നല്ല ഉറക്കത്തിനും, കഴിച്ച ഭക്ഷണത്തിന്റെ കൃത്യമായ ദഹനത്തിനും ഇത് സഹായിക്കുന്നു.

അഞ്ച്

ഭക്ഷണ ശേഷം പലരും ചെറുപഴം കഴിക്കുന്നത് കണ്ടിട്ടുണ്ട്. ഇതുമൂലം നിങ്ങൾക്ക് നല്ല ആശ്വാസം ലഭിക്കുകയും ദഹനം കൃത്യമായി നടക്കുകയും ചെയ്യും. പൈനാപ്പിള്‍, അവോക്കാഡോ, കിവി എന്നിവയാണ് രാത്രി കഴിക്കേണ്ടുന്ന മറ്റു പഴവർഗ്ഗങ്ങൾ.