ബുദ്ധി വളർച്ചയ്ക്കും ഓർമ ശക്തി വർധിപ്പിക്കാനും സഹായിക്കുന്ന ഭക്ഷണം

മത്സ്യം

മല്‍സ്യത്തില്‍ ധാരാളം ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിരിക്കുന്നു. ഇത് തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് ഉത്തമമാണ്. വിഷാദരോഗം, സ്ട്രോക്ക് എന്നിവ ഒരു പരിധിവരെ തടയുന്നതിവും ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.

കശുവണ്ടിയും ചോക്കലേറ്റും

ചോക്കലേറ്റില്‍ കാപ്പിക്കുരു അടങ്ങിയിരിക്കുന്നു. ഇത് ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. കശുവണ്ടി വിറ്റാമിന്‍ ഇയുടെ കലവറയാണ്.

വെളുത്തുള്ളി

വെളുത്തുള്ളി ഭക്ഷണത്തില്‍ ധാരാളം ഉള്‍കൊള്ളിക്കുന്നത് നല്ലതാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് തുല്യമായി നില നിര്‍ത്താന്‍ സഹായകമാണ്. ഇത് കൂടാതെ തലച്ചോറിലേക്കുള്ള രക്തത്തിന്റെ ഒഴുക്ക് വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.

പയറുവര്‍ഗ്ഗത്തില്‍പെട്ട ഭക്ഷണപദാര്‍ത്ഥങ്ങള്‍

കാബേജ്, കോളിഫ്ളവര്‍, പയറുവര്‍ഗ്ഗത്തില്‍പെട്ട ഭക്ഷണപദാര്‍ത്ഥങ്ങള്‍ എന്നിവ നമ്മുടെ ഭക്ഷണത്തില്‍ ഉൾപെടുത്തുക. ഇത് ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നതിനും തലച്ചോറിന്റെ ആരോഗ്യത്തിനും ഉത്തമമാണ്.

ധാന്യങ്ങള്‍

രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ശരിയായി നിലനിര്‍ത്തുന്നതിന് ധാന്യങ്ങള്‍ സഹായകമാണ്. ഇലക്കറികൾ ഏറെ ഗുണം ചെയ്യുന്ന ഒന്നാണ്. ബുദ്ധി വർധിപ്പിക്കാനും ചിന്താ ശേഷി വർധിപ്പിക്കാനും ഏറെ ഉപകരിക്കുന്ന ഭക്ഷണ പദാർത്ഥങ്ങളിൽ ഒന്നാണ് ഇലക്കറികൾ.

ബ്രോക്കോളി

ചീര, കേല്‍, ബ്രോക്കോളി തുടങ്ങിയ ഇലക്കറികളില്‍ വൈറ്റമിന്‍ കെ, ലുടിന്‍, ഫോളേറ്റ്, ബീറ്റ കരോട്ടിന്‍ തുടങ്ങിയ മസ്തിഷ്‌ക ആരോഗ്യ പോഷകങ്ങള്‍ ധാരാളം അടങ്ങിയിട്ടുണ്ട്.

പാൽ

ദൈനംദിന ഭക്ഷണത്തിൽ പാൽ ഉപയോഗിക്കുന്നത് കൊണ്ട് നിങ്ങളുടെ ബുദ്ധി ശക്തിയും ചിന്താ ശേഷിയും വർധിക്കും. ശരീരത്തിന് ഏറ്റവും വേണ്ടുന്ന ഒരു സമീകൃതാഹാരമാണ് പാൽ എന്ന് അറിയുക. പാലില്‍ നിന്ന് വിറ്റാമിന്‍ ബി, പ്രോട്ടീന്‍ എന്നിവ ലഭിക്കുന്നു.

കൂടുതൽ അറിയാൻ

ഇവിടെ ക്ലിക്ക് ചെയ്യൂ