രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ ഈ ഭക്ഷണങ്ങൾ കഴിക്കൂ

നെല്ലിക്ക

വിറ്റാമിൻ സിയാൽ സമ്പുഷ്ടമാണ് നെല്ലിക്ക. നെല്ലിക്ക ജ്യൂസായോ അല്ലാതെയോ കഴിക്കുന്നത് വൻകുടലിനെ ശുദ്ധീകരിക്കാൻ സഹായിക്കുന്നു, ശരീരത്തിൽ നിന്ന് അധിക വിഷവസ്തുക്കളെ നീക്കം ചെയ്യുന്നു, താരൻ, മറ്റ് ചർമ്മസംരക്ഷണ പ്രശ്നങ്ങൾ എന്നിവയ്ക്കെതിരെ ഫലപ്രദമാണ്.

നെയ്യ്

നെയ്യിൽ വിറ്റാമിൻ എ, കെ, ഇ, ഒമേഗ -3, ഒമേഗ 9 അവശ്യ ഫാറ്റി ആസിഡുകൾ എന്നിവ അടങ്ങിയിരിക്കുന്നു. ഇവയെല്ലാം അടങ്ങിയതിനാൽ ആരോ​ഗ്യകരമായ കൊഴുപ്പമാണ് നെയ്യിൽ ഉള്ളത്.

ഭക്ഷണത്തിൽ ഒരു ടേബിൾ സ്പൂൺ നെയ്യ് ചേർക്കുന്നത്

ചർമ്മത്തെയും മുടിയെയും ആരോഗ്യകരമായി നിലനിർത്തുന്നു. മാത്രമല്ല, രോ​ഗപ്രതിരോധശേഷിയും വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.

മഞ്ഞൾ

ഇരുമ്പിന്റെ ഏറ്റവും സമ്പന്നമായ ഭക്ഷണ സ്രോതസ്സുകളിൽ ഒന്നാണ് മഞ്ഞൾ. മഞ്ഞളിലെ ഏറ്റവും സമൃദ്ധവും സജീവവുമായ പോളിഫെനോളാണ് കുർക്കുമിൻ. ആൻറി ഓക്സിഡൻറ്, ആൻറി-ഇൻഫ്ലമേറ്ററി, ആൻറി ബാക്ടീരിയൽ സവിശേഷതകളും, മുറിവ് ഉണക്കുന്ന ഫലങ്ങളും ഉണ്ട്. മഞ്ഞൾ ദഹനത്തെ സഹായിക്കുന്നു.