പല്ലുകളുടെ ആരോഗ്യത്തിന് ഈ ഭക്ഷണങ്ങള്‍ കഴിക്കൂ

വിറ്റാമിന്‍ സി

വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തണം. ഓറഞ്ച്, നാരങ്ങ, കിവി, പൈനാപ്പിള്‍, സ്ട്രോബറി, തക്കാളി, വെള്ളരിക്ക, കോളിഫ്ലവര്‍, കാബേജ് തുടങ്ങിയവയൊക്കെ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് പല്ലുകളുടെ ആരോഗ്യത്തെ സംരക്ഷിക്കാന്‍ സഹായിക്കും.

പാലും പാലുത്പന്നങ്ങളും

പാലും പാലുത്പന്നങ്ങളും പല്ലിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. പാല്‍, ചീസ്, തൈര് എന്നിവയില്‍ കാത്സ്യം, വിറ്റാമിന്‍ ഡി എന്നിവ അടങ്ങിയിട്ടുണ്ട്.

പല്ലിന്റെ ഇനാമലിനെ സംരക്ഷിക്കും

പാല്‍ ഉത്പന്നങ്ങളിലെ പോഷകങ്ങള്‍ക്ക് ബാക്ടീരിയ ഉത്പാദിപ്പിക്കുന്ന ചില ആസിഡുകളെ നിര്‍വീര്യമാക്കാന്‍ കഴിയും. ഇതുവഴി ഇവയ്ക്ക് പല്ലുകളുടെ ആരോഗ്യത്തെ സംരക്ഷിക്കാന്‍ കഴിയും.

മുട്ട

പല്ലുകളുടെ ആരോഗ്യത്തിന് വേണ്ട പ്രധാന ധാതുക്കളായ കാത്സ്യം, പ്രോട്ടീന്‍, വിറ്റാമിന്‍ ഡി എന്നിവയുടെ മികച്ച ഉറവിടമാണ് മുട്ട. അതിനാല്‍ മുട്ട ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ദന്താരോഗ്യത്തിന് നല്ലതാണ്.