ശരീരത്തിലെ അമിതമായ കൊഴുപ്പ് ഇല്ലാതാക്കാൻ വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങൾ കഴിയ്ക്കൂ

അമിതമായ കൊഴുപ്പ് ഇല്ലാതാക്കാൻ

വിറ്റാമിന്‍ സി ശരീരത്തിലെ അമിതമായ കൊഴുപ്പ് ഇല്ലാതാക്കാൻ ഉത്തമം ആണ്. ഭക്ഷണത്തിലും ശരീരത്തിലും ധാരാളം വിറ്റാമിന്‍ സി ഉള്‍പ്പെടുത്തുന്നവര്‍ വ്യായാമമില്ലാതെ തന്നെ 30 ശതമാനം വരെ ശരീരഭാരം കുറയ്ക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

ശരീരഭാരം എളുപ്പത്തില്‍ കുറയ്ക്കാന്‍

ഫലപ്രദമായി ശരീരഭാരം കുറയ്ക്കാന്‍ സ്ത്രികള്‍ക്ക് പ്രതിദിനം 75 മില്ലിഗ്രാം വിറ്റാമിന്‍ സിയും പുരുഷന്‍മാര്‍ക്ക് 90 മില്ലിഗ്രാമും ആവശ്യമാണ്. വിറ്റാമിന്‍ സി അടങ്ങുന്ന പഴങ്ങളുടെയും പച്ചക്കറികളുടെയും ഉപയോഗം ശരീരഭാരം എളുപ്പത്തില്‍ കുറയ്ക്കാന്‍ സഹായിക്കും.

പൈനാപ്പിള്‍

പൈനാപ്പിള്‍ ദഹനപ്രക്രിയയ്ക്ക് ഒപ്പം കൊഴുപ്പ് ഇല്ലാതാക്കാനും സഹായിക്കുന്നു. പൈനാപ്പിളില്‍ കലോറി കുറവായതിനാല്‍ ശരീരത്തിലെ അമിത കൊഴുപ്പ് ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

ബെല്‍ പെപ്പര്‍

ശരീരഭാരം കുറയ്ക്കാന്‍ ബെല്‍ പെപ്പര്‍ വളരെ നല്ലതാണ്. ഇതില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിനുകള്‍, ആന്റിഓക്‌സിഡന്‍സുകള്‍ എന്നിവ രോഗത്തില്‍ നിന്ന് രക്ഷിക്കും.

പപ്പായ

പപ്പായ ദഹനപ്രക്രിയയ്ക്ക് നല്ലതാണ് അതോടൊപ്പം കരളിനെ സംരക്ഷിക്കുകയും ചെയ്യും. പപ്പായയില്‍ കലോറി കുറവും ഫൈബര്‍, വിറ്റാമിന്‍ എ, സി എന്നിവ ധാരാളമായും അടങ്ങിയിട്ടുണ്ട്.

കിവി പഴം

കിവി പഴം ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. ഇതിലെ വിറ്റാമിനുകളും പോഷകങ്ങളും നമ്മുടെ ഊര്‍ജം നിലനിര്‍ത്തും.

കൂടുതൽ അറിയാൻ

ഇവിടെ ക്ലിക്ക് ചെയ്യൂ