ഈ 10 ലക്ഷണങ്ങള്‍ നിങ്ങള്‍ അവഗണിക്കരുത്, ഒരു പക്ഷേ കാന്‍സര്‍ ആകാം

ചര്‍മ്മത്തിലുണ്ടാവുന്ന മാറ്റങ്ങള്‍

ചര്‍മ്മത്തിലെ ഒരു മറുകിലെ രക്തസ്രാവം, ചൊറിച്ചില്‍, വലിപ്പം അല്ലെങ്കില്‍ നിറം എന്നിവ പോലുള്ള മാറ്റങ്ങള്‍ നിങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍, നിങ്ങള്‍ അത് പരിശോധിക്കണം. കാരണം അത് കൂടുതല്‍ അപകടത്തിലേക്ക് നിങ്ങളെ എത്തിക്കും

ശരീരത്തിലെ മുഴകള്‍

ശരീരത്തില്‍ എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥത ഉണ്ടാക്കുന്ന തരത്തിലുള്ള മുഴകള്‍ കണ്ടാല്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കാരണം അത് ചിലപ്പോള്‍ കാന്‍സര്‍ ലക്ഷണമാകാം.

നില്‍ക്കാത്ത ചുമ

നില്‍ക്കാത്ത ചുമ പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളി ഉണ്ടാക്കുന്നതാണ്. ശ്വാസകോശ അര്‍ബുദത്തിന്റെ ഒരു മുന്നറിയിപ്പ് അടയാളമാണ് ഇത്. ഈ അടയാളങ്ങള്‍ 3 ആഴ്ചയില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുകയാണെങ്കില്‍, നിങ്ങള്‍ ഉടന്‍ ഒരു ഡോക്ടറെ കാണണം.

മല വിസര്‍ജന രീതിയിലെ മാറ്റം

മല വിസര്‍ജനം നടത്തുമ്പോള്‍ മൂന്നാഴ്ചയിലധികം നിങ്ങള്‍ക്ക് വേദനയോ മറ്റ് ബുദ്ധിമുട്ടുകളോ ഉണ്ടെങ്കില്‍ ശ്രദ്ധിക്കണം. വ്യക്തമായ കാരണങ്ങളില്ലാതെ രക്തസ്രാവം, കടുത്ത വയറുവേദന, കറുത്ത മലം എന്നിവ ഉണ്ടെങ്കില്‍ ഡോക്ടറെ ഉടന്‍ കാണേണ്ടതാണ്.

ശരീരഭാരം കുറയുന്നത്

ശരീരഭാരം കുറയുന്നതിന് പിന്നില്‍ കാന്‍സര്‍ ആകണമെന്നില്ല. എങ്കിലും ചുരുങ്ങിയ സമയത്തിനുള്ളില്‍ നിങ്ങള്‍ക്ക് വളരെയധികം ഭാരം കുറയുകയാണെങ്കില്‍, അടിസ്ഥാന കാരണം കണ്ടെത്തുന്നതിന് നിങ്ങള്‍ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

വിശദീകരിക്കാനാകാത്ത വേദന

അസ്ഥി അര്‍ബുദം ഉള്‍പ്പെടെയുള്ള ചില കാന്‍സറുകളുടെ ആദ്യ ലക്ഷണമാണ് വിശദീകരിക്കാനാകാത്ത വേദന. നമുക്കെല്ലാവര്‍ക്കും വേദന പല കാരണങ്ങള്‍ കൊണ്ടും ഉണ്ടാകുന്നുണ്ട്‌.എന്നാല്‍ നിങ്ങള്‍ക്ക് വിശദീകരിക്കാന്‍ കഴിയാത്ത വേദന ഉണ്ടെങ്കില്‍ ഒരു ഡോക്ടറെ കാണുക.

ഭക്ഷണം ഇറക്കുമ്പോള്‍ ബുദ്ധിമുട്ട്

ദഹനക്കേട് വളരെ സാധാരണമായ ഒരു പ്രശ്നമാണ്, ഇത് സാധാരണയായി കാന്‍സര്‍ മൂലമല്ല ഉണ്ടാകുന്നത്, പക്ഷേ സ്ഥിരമായ ദഹനക്കേട് ഈ രോഗത്തിന്റെ ലക്ഷണങ്ങളിലൊന്നാണ്..

വയര്‍ വീര്‍മത

രണ്ടാഴ്ചയില്‍ കൂടുതല്‍ വയറു വീര്‍മതയുമായി ബന്ധപ്പെട്ട് അസ്വസ്ഥതകള്‍ നിലനില്‍ക്കുന്നുവെങ്കില്‍ അത് അണ്ഡാശയ കാന്‍സറിന്റെയോ അന്നനാളത്തിലെ കാന്‍സറിന്റെയോ ലക്ഷണമാകാം.

വിട്ടുമാറാത്ത തലവേദന

രണ്ടാഴ്ചയില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുന്ന തലവേദനയും സാധാരണ മരുന്നുകളോട് പ്രതികരിക്കാത്തതുമായ തലവേദന ഒരു പക്ഷേ ബ്രെയിന്‍ ട്യൂമര്‍ ആയിരിക്കാം.

വിട്ടുമാറാത്ത പനി

ഇടയ്ക്കിടെ വിട്ടുമാറാതെയുള്ള പനി ലിംഫോമ അല്ലെങ്കില്‍ രക്താര്‍ബുദം ആകാന്‍ സാദ്ധ്യതയുണ്ട്.

കൂടുതൽ അറിയാൻ

ഇവിടെ ക്ലിക്ക് ചെയ്യൂ