ചര്‍മ്മം തിളങ്ങുന്നതിനും, ചുളിവുകൾ പരിഹരിക്കാനും വെള്ളരിക്ക!

ഒന്ന്

ശരീരത്തിലെ ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ വെള്ളരിക്ക ജ്യൂസ് സഹായിക്കും. ഇത് ബിപി, ഹൃദയപ്രശ്നങ്ങള്‍ എന്നിവയില്‍ നിന്നും വിടുതല്‍ നല്‍കും. കാഴ്ച്ച ശക്തി വര്‍ദ്ധിപ്പിക്കുന്നതിന് വെള്ളരിക്ക ജ്യൂസ് ഏറെ നല്ലതാണ്.

രണ്ട്

ദിവസവും രാത്രി രണ്ട് കഷ്ണം വെള്ളരിക്ക കണ്ണില്‍ വെച്ചതിന് ശേഷം 20 മിനിറ്റ് കഴിഞ്ഞ് കഴുകി കളയാം. ഇങ്ങനെ ചെയ്യുന്നത് കണ്ണിന് തണുപ്പ് കിട്ടാന്‍ ഏറെ നല്ലതാണ്.

മൂന്ന്

ശരീരത്തില്‍ ജലാംശം നില നിര്‍ത്താന്‍ കഴിയുന്ന ഒന്നാണ് വെള്ളരിക്ക. വെള്ളരിക്ക കഴിക്കുന്നതിലൂടെ 95 ശതമാനം ജലാംശം ശരീരത്തില്‍ നിലനിര്‍ത്തുന്നു. വേനല്‍ക്കാലത്ത് ശരീരത്തില്‍ ജലാംശം നില നിര്‍ത്താന്‍ വെള്ളരിക്ക ജ്യൂസിനു കഴിയും.

നാല്

ശരീരത്തിലെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ വെള്ളരിക്ക നല്ലതാണ്. കൂടാതെ, മലബന്ധം പലര്‍ക്കും വലിയ പ്രശ്‌നമാണ്. മലബന്ധം തടയുന്നതിന് വെള്ളരിക്ക ഏറെ നല്ലതാണ്.

അഞ്ച്

ധാരാളം ആന്റിഓക്സിഡന്റുകള്‍ അടങ്ങിയ ഒന്നാണ് വെള്ളരിക്ക ജ്യൂസ്. ചര്‍മ്മം തിളങ്ങുന്നതിന് വെള്ളരിക്ക ജ്യൂസ് നല്ലതാണ്.

ആറ്

ചര്‍മത്തിന് ഈര്‍പ്പം നല്‍കുന്നതു കൊണ്ട് ചുളിവുകളടക്കമുള്ള പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്. വെള്ളരിക്ക ജ്യൂസില്‍ വൈറ്റമിന്‍ കെ, സി, എ, പൊട്ടാസ്യം, കാല്‍സ്യം എന്നിവ അടങ്ങിയിട്ടുണ്ട്.