പച്ചക്കറികൾ കേടാകാതിരിക്കാൻ ചെയ്യേണ്ടത്

ഒന്ന്

സവാള വായുസഞ്ചാരം നടക്കുന്ന വിധത്തില്‍ സാധാരണ മുറിയുടെ ഊഷ്മാവില്‍ വയ്ക്കുന്നതാണ് നല്ലത്. പച്ച തക്കാളി ഫ്രിഡ്ജിനു പുറത്തും (സാധരണ മുറിയുടെ താപനിലയില്‍ സൂക്ഷിക്കാം), പഴുത്ത തക്കാളി ഫ്രിഡ്ജിലും സൂക്ഷിക്കേണ്ടതാണ്. തക്കാളിയുടെ തണ്ടിന്‍റെ ഭാഗം ഞെരിഞ്ഞമരാതെ വേണം വയ്ക്കാന്‍.

രണ്ട്

ഉരുളക്കിഴങ്ങ് ഒറ്റയ്ക്ക് ഒരു ഇരുണ്ട, തണുത്ത മൂലയില്‍ വയ്ക്കുന്നതാണ് നല്ലത്. ഇലക്കറികള്‍ 1-2 ദിവസത്തിനകം പാചകം ചെയ്യുന്നതാണ് പുതുമ ഉറപ്പാക്കുന്നതിന് നല്ലത്.

മൂന്ന്

വായുസഞ്ചാരം നടക്കുന്ന വിധത്തില്‍ വേണം വെളുത്തുള്ളി സൂക്ഷിക്കാൻ. ഉപയോഗിക്കാന്‍ തുടങ്ങുന്നതിനു തൊട്ടു മുന്‍പ് മാത്രം വെളുത്തുള്ളി ഞെട്ട് പൊട്ടിച്ച്‌ തൊലി കളഞ്ഞെടുക്കുക.

നാല്

കറിവേപ്പില വെള്ളത്തില്‍ നന്നായി കഴുകിയതിനു ശേഷം വെള്ളം തോരാനായി വയ്ക്കുക. കേടായതോ, കറുപ്പ് കലര്‍ന്നതോ ആയ ഇലകളെല്ലാം എടുത്തു കളയുക.

അഞ്ച്

പച്ചമുളകിന്‍റെ തണ്ട് ബാക്ടീരിയ കടന്നു കൂടുന്ന ആദ്യത്തെ ഭാഗമാണ്. അതിനാല്‍, പച്ചമുളക് തണ്ട് കളഞ്ഞു വേണം സൂക്ഷിക്കാൻ. കേടായ ഏതെങ്കിലും മുളകുണ്ടെങ്കില്‍ അത് ആദ്യമേ കളയുക. അല്ലെങ്കില്‍ മറ്റു മുളകുകളിലേക്കും അത് വ്യാപിക്കും.

ആറ്

ഇഞ്ചിയിലെ മണ്ണും മറ്റു അഴുക്കുകളും കളഞ്ഞതിനു ശേഷം ഇഞ്ചി ഒരു സീപ്ലോക്കില്‍ (വായു കടക്കാത്ത വിധം) അടച്ചുസൂക്ഷിക്കുകയാണെങ്കില്‍ വളരെ ദിവസങ്ങള്‍ കേടു കൂടാതെയിരിക്കും.

ഏഴ്‌

നനവില്ലാത്ത ക്യാബേജ് ഫ്രിഡ്ജില്‍ സൂക്ഷിക്കുകയാണെങ്കില്‍ ആഴ്ചകളോളം കേടാകില്ല. സാധാരണരീതിയില്‍ ദ്വാരങ്ങളുള്ള പ്ലാസ്റ്റിക് കവറില്‍ സൂക്ഷിക്കുകയാണെങ്കില്‍ ക്യാരറ്റ് കേടുകൂടാതെ ഒരാഴ്ച വരെയിരിക്കും.

കൂടുതൽ അറിയാൻ

ഇവിടെ ക്ലിക്ക് ചെയ്യൂ