ശരീരഭാരം കുറയ്ക്കാന്‍ കടുക്; ഗുണങ്ങൾ അറിയാം

Times Kerala

സെലേനിയം, മഗ്‌നീഷ്യം എന്നിവ അടങ്ങിയ കടുക്, ആസ്മ, റ്യൂമാറ്റോയ്ഡ് ആര്‍ത്രൈറ്റിസ് എന്നിവയ്ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ്. ഇതിലെ മഗ്‌നീഷ്യം ബിപി കുറയ്ക്കാനും സ്ത്രീകളിലെ ഉറക്കപ്രശ്നങ്ങള്‍ പരിഹരിക്കാനും സഹായിക്കുന്ന ഒന്നാണ്.

Times Kerala

ഒരു ടീസ്പൂണ്‍ കടുക് കഴിക്കുന്നത് നാല് കലോറി കുറയ്ക്കാമെന്നാണ് പഠനത്തില്‍ പറയുന്നത്. കടുകെണ്ണ കഴിക്കുന്നതിലൂടെ ശരീരത്തിലെ 25 ശതമാനത്തോളം കൊഴുപ്പ് കുറയ്ക്കാനാകുമെന്ന് ഗവേഷകര്‍ പറയുന്നത്. കൂടാതെ, കടുകെണ്ണ ശരീരത്തിലെ മെറ്റബോളിസം കൂട്ടാനും സഹായിക്കുന്നു.

Times Kerala

ശരീരഭാരം കുറയ്ക്കാന്‍ കടുക് കഴിക്കുന്നത് നല്ലതാണെന്നാണ് ഇംഗ്ലണ്ട് ഓക്‌സ്‌ഫോര്‍ഡ് പോളിടെക്‌നിക്ക് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നു.

Times Kerala

ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ് കടുക്. ദഹന സംബന്ധമായ പ്രശ്നങ്ങള്‍ അകറ്റാനും ഏറ്റവും നല്ലതാണ് കടുക്. ഇതിലെ സോലുബിള്‍ ഡയെറ്ററി ഫൈബറാണ് ഈ ഗുണം നല്‍കുന്നത്.

Times Kerala