Incredible Health Benefits of Grapes
Times kerala
പോഷകങ്ങള്‍ ധാരാളം അടങ്ങിയതാണ് മുന്തിരി. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ മുന്തിരി ദിവസവും കഴിക്കുന്നത് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.
ചീത്ത കൊളസ്ട്രോളായ എൽഡിഎൽ കുറയ്ക്കാനും മുന്തിരി സഹായിക്കും.
ക്യാന്‍സര്‍ പ്രതിരോധത്തിനും മുന്തിരി സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. മുന്തിരിയില്‍ അടങ്ങിയിരിക്കുന്ന ചില ആന്റിഓക്സിഡന്റിന് വിവിധ ക്യാന്‍സറുകളെ പ്രതിരോധിക്കാന്‍ കഴിയുമത്രേ.
പൊട്ടാസ്യം ധാരാളം അടങ്ങിയ മുന്തിരി ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കും. കൂടാതെ ഇവ സ്ട്രോക്ക്, ഹൃദ്രോഗം എന്നിവ തടയാനും സഹായിക്കും.
ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും മുന്തിരി കഴിക്കുന്നത് നല്ലതാണ്.
മുഖക്കുരു കുറയ്ക്കാനും ചര്‍മ്മം തിളങ്ങാനും ദിവസവും മുന്തിരി കഴിക്കാം.
ജലാംശം കൂടുതലടങ്ങിയിരിക്കുന്ന മുന്തിരി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് മലബന്ധം കുറയ്ക്കാന്‍ സഹായിക്കും.