TIMES KERALA
കറ്റാർവാഴയിൽ നിന്നുള്ള ജെല്ലും ജ്യൂസും ടൈപ്പ് 2 പ്രമേഹമുള്ളവരിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. കറ്റാർവാഴ ജ്യൂസിൽ ആന്ത്രാക്വിനോൺ ഗ്ലൈക്കോസൈഡുകൾ അടങ്ങിയിട്ടുണ്ട്.
മലബന്ധം ഒഴിവാക്കാൻ സഹായിക്കുന്ന പോഷകഗുണങ്ങളുള്ള സസ്യ സംയുക്തങ്ങളാണ് ഇവ. എന്നിരുന്നാലും ഇതുമായി ബന്ധപ്പെട്ട് കൂടുതൽ പഠനങ്ങൾ ആവശ്യമാണ്.
ചീത്ത കൊളസ്ട്രോൾ അകറ്റി നല്ല കൊളസ്ട്രോൾ നിലനിർത്താൻ സഹായിക്കുന്ന കറ്റാർവാഴ ജ്യൂസ് ശരീരത്തിൽ അടിഞ്ഞു കൂടിയിരിക്കുന്ന കൊഴുപ്പിനെ അലിയിച്ചു കളയുകയും ചെയ്യും.
വായുടെ ആരോഗ്യത്തിനും ദന്തസംരക്ഷണത്തിനും കറ്റാർവാഴ ഉത്തമമാണ്. ഇതിന്റെ ആന്റി ബാക്ടീരിയൽ ഗുണങ്ങൾ വായ ശുചിയാക്കി വയ്ക്കും.
ആദ്യം കറ്റാർവാഴ തണ്ട് ഫ്രഷായി മുറിച്ചെടുക്കുക. കത്തിയോ സ്പൂണോ ഉപയോഗിച്ച് തൊലികളഞ്ഞ് ഉള്ളിലുള്ള ജെൽ എടുക്കുക. തൊലിക്ക് കയ്പുള്ളതിനാൽ ഇത് കളയാൻ ശ്രദ്ധിക്കുക.
ഈ ജെല്ലിലേക്ക് രണ്ട് കഷ്ണം ഇഞ്ചിയും അര ടീസ്പൂൺ ചെറുനാരങ്ങ നീരും കുറച്ച് വെള്ളവും ചേർത്ത് മിക്സിയിൽ ഇട്ട് അടിച്ചെടു