Times Kerala

ആകാശ് തില്ലങ്കേരി ഓടിച്ച വാഹനം സ്റ്റേഷനിലെത്തിച്ചു: അടിമുടി മാറ്റങ്ങൾ 

 
ആകാശ് തില്ലങ്കേരി
കൽപ്പറ്റ: ആകാശ് തില്ലങ്കേരി ഓടിച്ച വാഹനം പോലീസ് സ്റ്റേഷനിലെത്തിച്ചു. ഷുഹൈബ് വധക്കേസിലെ പ്രതി ആകാശ് തില്ലങ്കേരി നിയമലംഘനം നടത്തി ഓടിച്ച വാഹനമാണ് പൊലീസ് സ്റ്റേഷനിൽ ഹാജരാക്കിയത്. രൂപമാറ്റം വരുത്തിയ ജീപ്പ് പനമരം പൊലീസ് സ്റ്റേഷനില്‍ എത്തിച്ചത് ഇന്നലെ രാത്രിയാണ്. വാഹനം സ്റ്റേഷനിൽ എത്തിച്ചത് ആകാശിനൊപ്പം വാഹനത്തില്‍ ഉണ്ടായിരുന്ന ഷൈജലാണ്. കേസെടുത്ത പൊലീസിന് ഇതുവരേയും വാഹനം പിടികൂടാൻ കഴിഞ്ഞിട്ടുണ്ടായിരുന്നില്ല. എന്നാൽ, വാഹനം ഹാജരാക്കിയത് രൂപമാറ്റം വരുത്തിയത് നേരെയാക്കിയാണ്. രജിസ്ട്രേഷൻ നമ്പർ പതിപ്പിക്കുകയും, ടയറുകളും പഴയപടിയാക്കുകയും ചെയ്തു. മോട്ടോർ വാഹന വകുപ്പ് ആകാശ് തില്ലങ്കേരിയുടെ ലൈസൻസുമായി ബന്ധപ്പെട്ട് നടപടികളുമായി മുന്നോട്ട് പോവുകയാണ്. നമ്പർ പ്ലേറ്റില്ലാത്ത, രൂപമാറ്റം വരുത്തിയ ജീപ്പിൽ സീറ്റ് ബെൽറ്റ് ധരിക്കാതെ ആകാശ് തില്ലങ്കേരി യാത്ര നടത്തിയത് കഴിഞ്ഞ ഞായറാഴ്ചയാണ്. 

Related Topics

Share this story