വീണ്ടും കര്‍ഷക ആത്മഹത്യ; വയനാട്ടില്‍ ക്ഷീരകര്ഷകന് ജീവനൊടുക്കി

വയനാട്: സംസ്ഥാനത്ത് കര്‍ഷക ആത്മഹത്യ തുടർക്കഥയാകുന്നു. വയനാട്ടില്‍ ക്ഷീരകര്‍ഷകനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. കല്ലോടി പുളിഞ്ഞാംപറ്റയിലെ പറപ്പള്ളിയില്‍ തോമസ് ആണ് മരിച്ചത്.
വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് വീടിന് സമീപം ആത്മഹത്യ ചെയ്ത നിലയിൽ മൃതദേഹം കണ്ടെത്തിയത്. ഇയാള്‍ക്ക് കടബാധ്യതകള്‍ ഉണ്ടായിരുന്നെന്ന് ബന്ധുക്കള്‍ ആരോപിച്ചു. മറ്റൊരാളുടെ വായ്പയ്ക്ക് ജാമ്യം നിന്നതിന്റെ പേരില്‍ ബാങ്കില്‍നിന്ന് നോട്ടീസും ലഭിച്ചിരുന്നു. മൃതദേഹം നിലവില്‍ മാനന്തവാടി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും.
