Times Kerala

  കൽപ്പറ്റയിൽ ഷെഡിന് തീപിടിച്ച് വയോധികന് മരിച്ചു

 
 കൽപ്പറ്റയിൽ ഷെഡിന് തീപിടിച്ച് വയോധികന് മരിച്ചു
 വയനാട്: കൽപ്പറ്റയിൽ ഷെഡിന് തീപിടിച്ച് വനവാസി വയോധികന് ദാരുണാന്ത്യം. തരുവണ പാലിയാണയിൽ നിർമ്മാണത്തിലിരിക്കുന്ന വീടിന് സമീപമുള്ള ഷെഡിന് തീപിടിച്ചാണ് വെള്ളൻ എന്ന വയോധികൻ മരിച്ചത്. അപകടത്തിൽ വെള്ളന്റെ ഭാര്യ തേയിയ്‌ക്ക് ഗുരുതരമായി പൊള്ളലേറ്റു. ഇവരെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് വൈകിട്ടോടെയായിരുന്നു സംഭവം നടന്നത്. ഇരുവരും താമസിച്ചിരുന്ന ഷെഡിനാണ് തീപിടിച്ചത്. തീ പടർന്നതോടെ വെള്ളനെ ഷെഡിൽ നിന്നും പുറത്തെത്തിക്കാൻ കഴിഞ്ഞിരുന്നില്ല. തീ നിയന്ത്രണവിധേയമാക്കിയപ്പോഴേക്കും അദ്ദേഹം മരിച്ചിരുന്നു. പൊള്ളലേറ്റ തേയിയെ പ്രദേശവാസികളാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Related Topics

Share this story