വയനാട്ടിൽ കാപ്പിത്തോട്ടത്തിൽ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ

വയനാട്: കൽപ്പറ്റയിൽ കത്തിക്കരിഞ്ഞ നിലയിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി. ആളെ ഇതുവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. 50 വയസ്സ് പ്രായമുള്ള പുരുഷന്റെ മൃതദേഹമാണെന്നാണ് നിഗമനം. കൽപ്പറ്റയിൽ മണിയങ്കോട് നെടുനിലത്ത് സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കാപ്പിത്തോട്ടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ അതുവഴി പോയ പ്രദേശവാസികളാണ് മൃതദേഹം കണ്ടെത്തിയത്. ഇയാളുടേതെന്ന് കരുതുന്ന KL 57B 4823 നമ്പർ സ്കൂട്ടർ കാപ്പിത്തോട്ടത്തിന് സമീപത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്.

സര്‍ക്കാര്‍ പറഞ്ഞു പറ്റിച്ചു; പിജി ഡോക്ടര്‍മാര്‍ പണിമുടക്കുന്നു
തിരുവനന്തപുരം: സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ പിജി ഡോക്ടര്‍മാര്‍ പണിമുടക്കിനൊരുങ്ങുന്നു. സ്റ്റൈപന്‍റ് വര്‍ധന ഉള്‍പ്പടയുള്ള വിഷയങ്ങളില്‍ സര്‍ക്കാര്‍ നല്‍കിയ വാക്ക് പാലിച്ചില്ലെന്നും തങ്ങളെ പറഞ്ഞ് പറ്റിക്കുകയായിരുന്നുവെന്നും ഡോക്ടര്‍മാര്‍ ആരോപിക്കുന്നു.
ഒപി ബഹിഷ്‌ക്കരിക്കുമെന്നും സെപ്റ്റംബര്‍ 29ന് സംസ്ഥാന വ്യാപകമായി പണിമുടക്ക് നടത്തുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. പണിമുടക്കില്‍ നിന്നും അത്യാഹിത വിഭാഗത്തെ ഒഴിവാക്കുമെന്നും അറിയിപ്പിലുണ്ട്. ഇതേസംബന്ധിച്ച് ആരോഗ്യമന്ത്രിയുമായുള്ള ചര്‍ച്ച 30ന് നടക്കും. പ്രതിസന്ധിക്ക് പരിഹാരമുണ്ടായില്ലെങ്കില്‍ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.