53-)൦ മത് ജഞാനപീഠ പുരസ്കാരം ഹിന്ദി സാഹിത്യകാരി കൃഷ്ണ സോബ്തിക്ക്

ന്യൂഡൽഹി∙ 53–ാമത് ജഞാനപീഠ പുരസ്കാരം ഹിന്ദി സാഹിത്യകാരി കൃഷ്ണ സോബ്തിക്ക് (92). സാഹിത്യരംഗത്തെ സമഗ്ര സംഭാവനയ്ക്കാണു പുരസ്കാരം. സാഹിത്യ അക്കാദമി അവാർഡും സാഹിത്യ അക്കാദമി ഫെലോഷിപ്പും നേടിയിട്ടുണ്ട്. ഹഷ്മത് എന്ന പേരിലും കവിതകൾ എഴുതിയിട്ടുണ്ട്. 2010ൽ പത്മഭൂഷൻ നൽകി രാജ്യം ആദരിക്കാൻ തയാറായെങ്കിലും അവർ വിസമ്മതിച്ചു.

സോബ്തി, ഡൽഹിയിലും ഷിംലയിലുമായാണു വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ഉന്നത വിദ്യാഭ്യാസം ലഹോറിൽ ആരംഭിച്ചെങ്കിലും വിഭജനത്തെത്തുടർന്നു തിരികെ ഇന്ത്യയിലെത്തി.

Share this story