Times Kerala

50 ലക്ഷം ലൈക്കുകള്‍; ഫേസ്ബുക്കില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരമായി ദുല്‍ഖര്‍ സല്‍മാന്‍

 

50 ലക്ഷം ലൈക്കുകള്‍ നേടി ഫേസ്ബുക്കിലും താരമായി ദുല്‍ഖര്‍ സല്‍മാന്‍. ഫേസ്ബുക്കില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരമായി മാറിയിരിക്കുകയാണ് യുവപ്രേക്ഷകരുടെ സ്വന്തം കുഞ്ഞിക്ക. 46 ലക്ഷം ലൈക്കുകളുമായി നിവിന്‍ പോളിയാണ് ദുല്‍ഖറിന് തൊട്ടുപിന്നില്‍.

മലയാള സിനിമയിലെ താര രാജാക്കന്‍മാരായ മമ്മൂട്ടിയും മോഹന്‍ലാലും കഴിഞ്ഞാല്‍ ഏറ്റവുമധികം താരമൂല്യമുള്ള താരമാണ് ദുല്‍ഖര്‍. ഇന്‍സ്റ്റാഗ്രാമിലെ ആരാധകരുടെ കണക്കിലും ദുല്‍ക്കര്‍ തന്നെയാണ്‌ ഒന്നാം സ്ഥാനക്കാരന്‍.18 ലക്ഷം പേരാണ് ഇന്‍സ്റ്റാഗ്രാമില്‍ ദുല്‍ക്കറിനെ പിന്തുടരുന്നത്. ട്വിറ്ററില്‍ 14 ലക്ഷം ഫോളോവേഴ്സാണ് ദുല്‍ഖറിനുള്ളത്.

Related Topics

Share this story