ബിജെപി നേതൃയോഗം തിങ്കളാഴ്ച ചേരും

തിരുവനന്തപുരം: ബിജെപി സംസ്ഥാന നേതൃയോഗം നാളെ തൃശൂരിൽ ചേരും. മെഡിക്കൽ കോഴ ഉൾപ്പെടയുള്ള വിവാദ വിഷയങ്ങൾ യോഗം ചർച്ച ചെയ്യുമെന്നാണ് വിവരം. പാർട്ടി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ നയിക്കുന്ന പദയാത്ര സംബന്ധിച്ചുള്ള കാര്യങ്ങളും ചർച്ചക്ക് വരുമെന്നാണ് വിവരം. അതിനിടെ, ആർഎസ്എസ് മേധാവി മോഹൻ ഭഗവത് ബിജെപി സംസ്ഥാന നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്നും സൂചനകളുണ്ട്.

Share this story