സൗബിന്‍ ഷാഹിര്‍ വിവാഹിതനായി

മലയാളികളുടെ പ്രിയതാരം സൗബിന്‍ ഷാഹിര്‍ വിവാഹിതനായി. കോഴിക്കോട് സ്വദേശിനി ജാമിയ സഹീറാണ് വധു. വളരെ ലളിതമായ ചടങ്ങില്‍ വെച്ച് സൗബിന്‍ ജാമിയയ്ക്ക് മഹര്‍ ചാര്‍ത്തി. അടുത്തകുടുംബാംഗങ്ങള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. വിവാഹ നിശ്ചയവും വളരെ ലളിതമായിരുന്നു.

സഹസംവിധായകനായി സിനിമാ ലോകത്തെത്തിയ സൗബിന്‍ പിന്നീട് സഹതാരമായി മലയാളികളുടെ മനസ് കീഴടക്കിയിരുന്നു. ഇതിനു പിന്നാലെ പറവ എന്ന ചിത്രം സംവിധാനം ചെയ്ത് വീണ്ടും ആരാധകരെ ഞെട്ടിക്കാനും സൗബിനായി.

Share this story