പതിമൂന്ന് വയസ് പ്രായമുള്ള പെണ്‍കുട്ടിയെ പ്രായപൂര്‍ത്തിയാകാത്ത കൂട്ടുകാര്‍ ബലാൽസംഗം ചെയ്തു

ഗാസിയാബാദ്: ക്രൂരപീഡനത്തിനിരയായ 13 കാരിക്ക് ചികിത്സ നിഷേധിച്ച് സര്‍ക്കാര്‍ ആശുപത്രി. രണ്ട് ദിവസം മുമ്പാണ് പതിമൂന്ന് വയസ് പ്രായമുള്ള പെണ്‍കുട്ടിയെ പ്രായപൂര്‍ത്തിയാകാത്ത കൂട്ടുകാര്‍ ക്രൂര പീഡനത്തിന് ഇരയാക്കിയത്. പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും തെളിവെടുക്കാന്‍ ആശുപത്രി ജീവനക്കാർ തയ്യാറായില്ല. ഇവരുടെ ഈ നിലപാട് വെല്ലുവിളിയായിട്ടുണ്ടെന്നാണ് പൊലീസ് വിശദമാക്കുന്നത്.

ഗാസിയാബാദിലെ സര്‍ക്കാര്‍ ആശുപത്രിക്കെതിരെയാണ് ഗുരുതര ആരോപണം. ശനിയാഴ്ചയാണ് വീടിന് പരിസരത്ത് കളിച്ച് കൊണ്ട് നിന്ന പെണ്‍കുട്ടിയെ കൂട്ടുകാര്‍ ക്രൂര പീഡനത്തിന് ഇരയാക്കിയത്. പീഡനവിവരം പെണ്‍കുട്ടി വീട്ടില്‍ അറിയിച്ചതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. സംഭവം നടന്ന് രണ്ട് ദിവസത്തിന് ശേഷവും കുട്ടിയെ പരിശോധിക്കാന്‍ ആശുപത്രി അധികൃതര്‍ കൂട്ടാക്കിയില്ലെന്നാണ് ആരോപണം.

Share this story