നഗ്നചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു; പിന്നാലെ ചൂടന്‍ മറുപടിയുമായി ഗായിക

ഓസ്‌ട്രേലിയ:  നിങ്ങളുടെ  സ്വകാര്യ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ കൂടി പ്രചരിക്കുന്നുവെന്ന് കരുതുക, എന്തായിരിക്കും നിങ്ങളുടെ  പ്രതികരണം?  എന്നാല്‍ ഓസ്‌ട്രേലിയന്‍ ഗായികയായ സിയാ ഫര്‍ളയുട ഈ വാര്‍ത്തക്കെതിരെ പ്രതികരിച്ചത്  ആരാധകരെ  ഒന്നടങ്കം അമ്പരിപ്പിച്ചിരിക്കുകയാണ്.

സമൂഹമാധ്യമങ്ങളില്‍ കൂടി പ്രചരിച്ച തന്‍റെ  തന്നെ നഗ്നചിത്രം ടിറ്ററില്‍  പോസ്റ്റ്‌ ചെയ്യ്താണ് താരം  ഈ വാര്‍ത്തക്കെതിരെ  പ്രതികരിച്ചത്.  ചിത്രത്തിന്‍റെ തഴെ എങ്ങനെ ഒരു അടിക്കുറിപ്പും ‘എന്റെ ആരാധകര്‍ക്ക് ആരോ എന്റെ നഗ്ന ചിത്രങ്ങള്‍ വില്‍ക്കാന്‍ ശ്രമിക്കുന്നുണ്ട്. നിങ്ങളുടെ പണം ലാഭിച്ചോളൂ. ഇതാ ഇവിടെ ആ ചിത്രം സൗജന്യമായി കാണാം.’

തന്‍റെ  സ്വകാര്യ വസതിയില്‍ നഗ്നയായി നിന്ന് സണ്‍ ബാത്ത് ചെയ്യുന്ന സിയയുടെ ചിത്രം ഏതോ പാപ്പരാസികള്‍ പകര്‍ത്തുകയിരുന്നു. ഫോട്ടോകള്‍  ഏജന്‍സിക്ക് വന്‍ തുകയ്ക്ക്  വില്‍ക്കാനും വില്‍ക്കാനും ശ്രമിച്ചിരുന്നു. തുടര്‍ന്നാണ്  സിയയുടെ പതിനഞ്ചില്‍ പരം നഗ്നചിത്രങ്ങള്‍ ഏജന്‍സി സമൂഹ മാധ്യമങ്ങള്‍ വഴി  വില്‍ക്കാന്‍ ശ്രമിച്ചത്.

സ്വകാര്യത കാത്ത് സൂക്ഷിക്കുന്നതില്‍ കടുത്ത ജാഗ്രത പുലര്‍ത്തിയിരുന്ന വ്യക്തി കൂടിയായിരുന്നു സിയ. വിഗ്, തൊപ്പി, മാസ്‌ക് എന്നിവ വച്ച് മുഖം മറച്ച് കൊണ്ടാണ് സിയ വേദികളില്‍ പരിപാടികള്‍ അവതരിപ്പിക്കാന്‍ പ്രത്യക്ഷപ്പെടാറുള്ളത്. എന്തായാലും ഇതോടെ സിയക്ക് പൂര്‍ണപിന്തുണയുമായി ആരാധകര്‍ എത്തിയിട്ടുണ്ട്.

Share this story