ഓ​സ്ട്രേ​ലി​യ​ൻ ബീ​ച്ചി​ൽ സെ​ൽ​ഫി​യെ​ടു​ക്ക​വെ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി മു​ങ്ങി​മ​രി​ച്ചു

ന്യൂ​ഡ​ൽ​ഹി: സ്കൂ​ൾ ഗെ​യിം​സി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി ഓ​സ്ട്രേ​ലി​യ​യി​ലെ​ത്തി​യ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി ക​ട​ലി​ൽ മു​ങ്ങി​മ​രി​ച്ചു. ഡ​ൽ​ഹി​യി​ൽ​നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​നി നി​തി​ഷ(15)​യാ​ണു മ​രി​ച്ച​ത്.

പ​സ​ഫി​ക് സ്കൂ​ൾ ഗെ​യിം​സി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി 120 അം​ഗ ഇ​ന്ത്യ​ൻ സം​ഘ​ത്തോ​ടൊ​പ്പ​മാ​ണ് നി​തി​ഷ അ​ഡ്ലെ​യ്ഡി​ലെ​ത്തി​യ​ത്. ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള ഫു​ട്ബോ​ൾ ടീ​മി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്നു നി​തി​ഷ. ഗെ​യിം​സ് അ​വ​സാ​നി​ച്ച​ശേ​ഷം ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് ഗ്ലെ​നെ​ൽ​ഗ് ഹോ​ൾ​ഡ്ഫാ​സ്റ്റ് മ​റീ​ന ബീ​ച്ചി​ൽ നാ​ലു സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം നി​തി​ഷ സെ​ൽ​ഫി പ​ക​ർ​ത്ത​വെ, ഇ​വ​ർ കൂ​റ്റ​ൻ തി​ര​മാ​ല​യി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നെ​ന്ന് സ്കൂ​ൾ ഗെ​യിം​സ് ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ പ്ര​സി​ഡ​ന്‍റ് രാ​ജേ​ഷ് മി​ശ്ര അ​റി​യി​ച്ചു.

Share this story