പാര്‍ലമെന്റില്‍ എത്തുന്നവര്‍ ദിവസം ശരാശരി 160 തവണ പോണ്‍ സൈറ്റുകള്‍ സന്ദര്‍ശിക്കുന്നു: ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്

കഴിഞ്ഞ ജൂണില്‍ പൊതുതിരഞ്ഞെടുപ്പിനു ശേഷം ബ്രിട്ടനിലെ പാര്‍ലമെന്റില്‍ നിന്നുള്ള എംപിമാര്‍ പോണ്‍ സൈറ്റുകള്‍ സന്ദര്‍ശിച്ചതു 24,473 തവണ. 2017 മുതല്‍ ഒക്‌ടോബര്‍ വരെയുള്ള കണക്കാണ് ഇത്. പാര്‍ലമെന്റില്‍ എത്തുന്നവര്‍ ദിവസവും ശരാശരി 160 തവണ പോണ്‍ സൈറ്റുകള്‍ സന്ദര്‍ശിക്കറുണ്ട് എന്നു പറയുന്നു.

2008 ല്‍ മന്ത്രിസഭയിലിരുന്നു പോണ്‍ കണ്ടതിന്റെ പേരില്‍ ഉപപ്രധാനമന്ത്രിയെ പ്രധാനമന്ത്രി പുറത്താക്കിരുന്നു. വിവരാവകാശ നിയമപ്രകാരമാണ് ഇപ്പോള്‍ ഈ വിവരങ്ങള്‍ ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ സെപ്റ്റംബറില്‍ മാത്രം 9,467 തവണയാണു സഭാ അംഗങ്ങള്‍ പോണ്‍സൈറ്റുകള്‍ സന്ദര്‍ശിച്ചത്.

എന്നാല്‍ മുന്‍വര്‍ഷത്തിലെ കണക്കുകള്‍ നോക്കുമ്പോള്‍ എണ്ണത്തില്‍ വന്‍ കുറവുണ്ട് എന്നു പറയുന്നു. 2015 ല്‍ 213,020 തവണയായിരുന്നു. എന്നാല്‍ 2016 ല്‍ ഇത് 113,208 തവണയായി കുറഞ്ഞു. 2017 ലെ കണക്കുകള്‍ ചില സാങ്കേതിക കാരണങ്ങളാല്‍ പാര്‍ലമെന്റ് അധികാരികള്‍ക്കു നല്‍കാന്‍ കഴിഞ്ഞിട്ടില്ല എന്നു പറയുന്നു.

Share this story