പ്രധാനമന്ത്രിയെ കളിയാക്കിയെന്നാരോപിച്ച് വിജയ് ആരാധകനെ അറസ്റ്റ് ചെയ്തു

മധുര: പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കളിയാക്കിയെന്നാരോപിച്ച് വിജയ് ആരാധകനെ പോലീസ് അറസ്റ്റ് ചെയ്തു. ശ്രീവില്ലിപുത്തൂര്‍ സ്വദേശി സച്ചിന്‍ തിരുമുഖന്‍ എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ബി.ജെ.പി ജില്ലാ സെക്രട്ടറി കെ. മാരിമുത്തുവിന്റെ പരാതിയിലാണ് അറസ്റ്റ്. സാമുഹ്യമാധ്യമങ്ങളില്‍ തിരുമുഖന്‍ പൊതുശല്യമുണ്ടാക്കുന്ന വിധം പോസ്റ്റ് ചെയ്തുവെന്നാണ് പരാതി.

സി.ആര്‍.പി.സി സെക്ഷന്‍ 505, ഐ.ടി ആക്ടിലെ സെക്ഷന്‍ 67 തുടങ്ങിയവ പ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അതേസമയം മോഡിയുടെ വിദേശയാത്രയെ പരിഹസിച്ച് കമന്റിട്ടതിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് തിരുമുഖന്‍ പറഞ്ഞു.

Share this story