കാ​​​ന​​​ഡ​​​യി​​​ൽ ഹിജാബ് ധരിച്ച പെൺകുട്ടിയെ ആക്രമിക്കാൻ ശ്രമം

കാ​ന​ഡ​യി​ൽ ഹി​ജാ​ബ് ധ​രി​ച്ച 11 വ​യ​സു​കാ​രി​യെ ആ​ക്ര​മി​ക്കാ​ൻ ശ്ര​മം. കി​ഴ​ക്ക​ൻ ടൊ​റ​ന്‍റോ​യി​ലെ പൗ​ളീ​ൻ ജോ​ൺ​സ​ൺ സ്കൂ​ളി​നു സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. സ​ഹോ​ദ​ര​നൊ​പ്പം സ്കൂ​ളി​ലേ​ക്ക് ന​ട​ന്നു​പോ​കു​ന്ന​തി​നി​ടെ അ​ജ്ഞാ​ത​ൻ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. പെ​ൺ​കു​ട്ടി​യു​ടെ ഹി​ജാ​ബ് ക​ത്രി​ക ഉ​പ​യോ​ഗി​ച്ച് മു​റി​ച്ചു​മാ​റ്റാ​ൻ ശ്ര​മി​ച്ച ശേ​ഷം അ​ക്ര​മി ഓ​ടി ര​ക്ഷ​പ്പെ​ട്ടു.

20നും 30​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള ഏ​ഷ്യ​ൻ വം​ശ​ജ​നാ​ണ് അ​ക്ര​മി​യെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് പോ​ലീ​സ്. അ​ക്ര​മി​യെ പി​ടി​കൂ​ടാ​ൻ ടൊ​റ​ന്‍റോ പോ​ലീ​സ് തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചു.

Share this story