‘മാഡം’ ആരാണെന്ന് ഇന്ന് വെളിപ്പെടുത്തും-പൾസർ സുനി

കൊച്ചി: നടിയെ ആക്രമിച്ച കേസിലുൾപ്പെട്ട ‘മാഡം’ ആരാണെന്ന് അങ്കമാലി കോടതിയിൽ വെളിപ്പെടുത്തുമെന്നു മുഖ്യപത്രി പൾസർ സുനി. ‘മാഡം’ സിനിമാ മേഖയിൽനിന്നുള്ള ആളാണെന്നും സുനി പറഞ്ഞു. 2011 ൽ മുതിർന്ന നടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട കേസിൽ എറണാകുളം എസിജെഎം കോടതിയിൽ ഹാജരാക്കിയപ്പോഴായിരുന്നു സുനിയുടെ പ്രതികരണം.

രണ്ടു കേസുകളിൽ കസ്റ്റഡിയിലുള്ള സുനിയുടെ റിമാൻഡ് നീട്ടുന്നതിനാണ് സുനിയെ കോടതിയിൽ ഹാജരാക്കുന്നത്. നേരത്തെ കോടതിയിൽ ഹാജരാക്കിയപ്പോൾ കേസുമായി ബന്ധപ്പെട്ട് വൻ വെളിപ്പെടുത്തലുകൾ നടത്തുമെന്ന് പൾസർ സുനി പറഞ്ഞിരുന്നു. കേസിൽ മാ‍ഡം കെട്ടുകഥയല്ലെന്നും അത്തരത്തിലൊരാൾ ഉണ്ടെന്നും പൾസർ സുനി നേരത്തെ പറഞ്ഞിരുന്നു. മാഡം സിനിമ നടിയാണെന്നും പതിനാറാം തീയതിക്കുശേഷം വെളിപ്പെടുത്തുമെന്നുമായിരുന്നു പറഞ്ഞിരുന്നത്.

Share this story