‘ഞങ്ങള്‍ക്ക് നിങ്ങളെ ആവശ്യമുണ്ട്’, ‘ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ട്’; വയനാട്ടിലെ യു.ഡി.എഫ് പ്രവര്‍ത്തകര്‍

‘ഞങ്ങള്‍ക്ക് നിങ്ങളെ ആവശ്യമുണ്ട്’, ‘ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ട്’; വയനാട്ടിലെ യു.ഡി.എഫ് പ്രവര്‍ത്തകര്‍

വയനാട്  ലോക്സഭാ  മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് നന്ദിപറയാന്‍ രാഹുല്‍ ഗാന്ധി  കേരളത്തിലെത്തി. കരിപ്പൂരില്‍ വിമാനമിറിങ്ങിയ  രാഹുലിനെ  കോണ്‍ഗ്രസ് യുഡിഎഫ്  നേതാക്കള്‍ സ്വീകരിച്ചു. മലപ്പുറം ജില്ലയിലെ തിരുവാലിയിൽ അദ്ദേഹം വാഹനത്തിൽ നിന്നും ഇറങ്ങി ജനങ്ങളുടെ ആദ്യ സ്വീകരണം ഏറ്റുവാങ്ങി. പുഷ്പങ്ങളും, കൊടിതോരണങ്ങളും, മുത്തുകുടകളുമെല്ലാമായി നൂറു കണക്കിന് ആൾക്കാരാണ് കനത്ത മഴയിലും പ്രിയ നേതാവിനെ കാണാൻ തിരുവാലിയിൽ ഒത്തുകൂടിയത്.

കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷ പദവിയില്‍ തുടരുമോ എന്ന സംശയം നിലനില്‍ക്കേ വയനാട്ടിലെത്തിയ രാഹുലിനോട് സ്ഥാനത്ത് നിന്നും മാറരുതെന്ന സന്ദേശമാണ് യുഡിഎഫ് പ്രവര്‍ത്തകര്‍ നല്‍കിയത്. സ്വീകരണ കേന്ദ്രങ്ങളിലെല്ലാം ‘ഞങ്ങള്‍ക്ക് നിങ്ങളെ ആവശ്യമുണ്ട്’, ‘ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ട്’, ‘രാജ്യത്തിന് നിങ്ങളെ ആവശ്യമുണ്ട്’ എന്നെല്ലാം എഴുതിയ പോസ്റ്ററുകള്‍ നിരവധി പ്രവര്‍ത്തകര്‍ സ്വീകരണ കേന്ദ്രങ്ങളില്‍ ഉയര്‍ത്തി. എല്ലാ കേന്ദ്രങ്ങളിലും ഇത്തരം പോസ്റ്ററുകള്‍ ധാരാളമായി പ്രവര്‍ത്തകര്‍ കൈയ്യിലേന്തിയിട്ടുണ്ടായിരുന്നു.

 

മലപ്പുറം  കാളികാവിലും നൂറുകണക്കിനു പേരാണ് രാഹുലിനെ കാണാന്‍  തടിച്ചുകൂടിയത്.  കേരളത്തിനു വേണ്ടി പാര്‍ലമെന്റിന് അകത്തുപുറത്തും പോരാടുമെന്ന് രാഹുല്‍ഗാന്ധി  പറഞ്ഞു.  പാര്‍ട്ടിക്ക് അതീതമായി ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുമെന്നും, വയനാടിനാകും പ്രഥമ പരിഗണനയെന്നും അദ്ദേഹം പറഞ്ഞു.

Share this story