ഹൈദരാബാദിൽ കനത്തമഴ; മൂന്ന് മരണം

ഹൈദരാബാദ്: കനത്ത മഴയിൽ ഹൈദരാബാദിൽ വ്യാപക നാശനഷ്ടം. മഴയിൽ സാധാരണ ജീവിതം താറുമാറായി. മൂന്ന് പേർ മരിച്ചു. രണ്ടു പേർ ചുവർ ഇടിഞ്ഞുവീണും മറ്റൊരാൾ വൈദ്യുതാഘാതമേറ്റുമാണ് മരിച്ചത്. താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറി. ജില്ലാ ഭരണകൂടം ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

Share this story