സർവീസ് ബാങ്ക് തെരഞ്ഞെടുപ്പിനിടെ സിപിഎം-കോണ്‍ഗ്രസ് സംഘർഷം

കോഴിക്കോട്: നടുവണ്ണൂരിൽ സർവീസ് ബാങ്ക് തെരഞ്ഞെടുപ്പിനിടെ സിപിഎം-കോണ്‍ഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷം. ഞായറാഴ്ച രാവിലെയാണ് സംഭവം. സിപിഎം പ്രവർത്തകർ ബൂത്ത് കൈയേറിയെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. കൂടുതൽ പോലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്.

Share this story