സൗദിയില്‍ ആറു പേര്‍ക്ക് വധശിക്ഷ നടപ്പാക്കി

റിയാദ് : സൗദി അറേബ്യയിലെ അബഹയില്‍ ആറു പേര്‍ക്ക് വധശിക്ഷ നടപ്പാക്കി. കൊലപാതകം, മോഷണം, മയക്കുമരുന്ന് കടത്ത് കേസ് പ്രതികളായ ആറു പേര്‍ക്കാണ് ഇന്നലെ ദക്ഷിണ സൗദിയിലെ അസീര്‍ പ്രവിശ്യയിലെ അബഹയില്‍ വധശിക്ഷ നടപ്പാക്കിയത്. യെമനികളായ അലി അഹ്മദ് അല്‍സഫലി, സ്വാദിഖ് അഹ്മദ് സ്വഗീര്‍ അല്‍ഖതാഫി, മുഹമ്മദ് ഹസന്‍ അല്‍സഫലി, സ്വാലിഹ് മുഹമ്മദ് ഹസന്‍ മല്‍ദി, സൈദ് മജ്ദര്‍ അഹ്മദ് അശി, അബ്ദുല്ല ശൗഇ ഹസന്‍ മല്‍ദി എന്നിവര്‍ക്കാണ് വധശിക്ഷ നടപ്പാക്കിയത്.

Share this story