സ്വാശ്രയ വിഷയത്തില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

കൊച്ചി: സ്വാശ്രയ മെഡിക്കൽ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിൽ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. പ്രവേശനത്തിനുള്ള ഫീസ് ഘടന കുഴഞ്ഞുമറിഞ്ഞു കിടക്കുകയാണെന്നു കോടതി വ്യക്തമാക്കി. ലളിതമായി പരിഹരിക്കേണ്ട വിഷയം സങ്കീർണമാക്കി. കുട്ടികളുടെയും രക്ഷിതാക്കളുടെയും മാനസികാവസ്ഥ സർക്കാർ പരിഗണിക്കുന്നില്ല. അവരുടെ അവസ്ഥയെന്താണെന്ന് ആരും ചിന്തിക്കുന്നില്ല.

സുപ്രീം കോടതി സംരക്ഷിക്കാൻ ശ്രമിച്ചവരെപ്പോലും സർക്കാർ ബുദ്ധിമുട്ടിക്കുകയാണ്. എൻആർഐ സീറ്റിൽ കൂടുതൽ ഫീസ് വാങ്ങാമെന്ന സുപ്രീം കോടതി വിധിയും പാലിക്കുന്നില്ല. സ്വകാര്യ കോളജുകളിലെ സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു. വിശദമായ വാദം ചൊവ്വാഴ്ച കേൾക്കും. ഫീസ് സംബന്ധിച്ച വിജ്ഞാപനങ്ങളും കോടതി ഉത്തരവുകളും ഹാജരാക്കാനും ഹൈക്കോടതി നിർദേശിച്ചു.

Share this story