സ്വാശ്രയ മെഡിക്കല്‍ പ്രവേശനം: സര്‍ക്കാറിന് തിരിച്ചടി

ന്യൂഡല്‍ഹി: സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ സര്‍ക്കാറിന് തിരിച്ചടി. മുഴുവന്‍ സ്വാശ്രയ കോളജുകള്‍ക്കും പതിനൊന്ന് ലക്ഷം ഫീസ് വാങ്ങാമെന്ന് സുപ്രിം കോടതി. സര്‍ക്കാറുമായി കരാര്‍ ഒപ്പിട്ടവരും ഇതേ ഫീസ് നല്‍കണം.

അഞ്ചു ലക്ഷത്തിന് മുകളിലുള്ള തുകക്ക് ബാങ്ക് ഗ്യാരണ്ടി നിര്‍ബന്ധമെന്ന് സുപ്രിം കോടതി പറഞ്ഞു. ബോണ്ട് നല്‍കിയാല്‍ മതിയെന്ന ഹൈക്കോടതി വിധി തള്ളി. ബാങ്ക് ഗ്യാരണ്ടി നല്‍കാന്‍ പതിനഞ്ച് ദിവസത്തെ സാവകാശം അനുവദിച്ചിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാറിന്റെ പുനഃപരിശോധനാ ഹരജിയും സുപ്രിം കോടതി തള്ളി.

Share this story