സോഷ്യൽ മീഡി‍യയിൽ ഫോട്ടോ പോസ്റ്റ് ചെയ്യുന്നത് മതവിരുദ്ധമെന്ന് ദാറൂൽ ഉലൂം ദയൂബന്ദ്

ലഖ്‌നോ: മുസ്‌ലിം പുരുഷന്‍മാരും സ്ത്രീകളും അവരുടെയോ കുടുംബാഗങ്ങളുടേയോ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യരുതെന്ന് ഇസ്‌ലാമിക മതപാഠശാലയായ ദാറുല്‍ ഉലൂം ദയൂബന്ദ്. ഇക്കാര്യം വ്യക്തമാക്കി ഒക്ടോബര്‍ 18നാണ് ദയൂബന്ദ് ഫത്‌‌വ പുറപ്പെടുവിച്ചത്.
ഫേസ്ബുക്ക്, വാട്‌സാപ് എന്നിവയില്‍ സ്വന്തം ചിത്രങ്ങൾ പോസ്റ്റ് ചെയ്യരുതെന്നും അത് ഇസ്‌ലാമിക വിരുദ്ധമെന്നും ദയൂബന്ദ് മുഫ്തി താരിഖ് ഖാസിമിയാണ് അറിയിച്ചത്. അവശ്യ കാര്യങ്ങള്‍ക്കല്ലാതെ ഫോട്ടോ എടുക്കാന്‍ തന്നെ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാൽ ആധാര്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട് പോലുള്ള കാര്യങ്ങള്‍ക്ക് ഫോട്ടോ നല്‍കുന്നതില്‍ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.

Share this story