സോണിയാ ഗാന്ധിയുടെ സുരക്ഷാ ഉദ്യോഗസ്ഥനെ കണ്ടെത്തി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ പ്രത്യേക സുരക്ഷാ സംഘത്തിലെ കമാന്‍ഡര്‍ രാകേഷ് കുമാറിനെ കണ്ടെത്തി. അഞ്ചു ദിവസം മുന്‍പാണ് ഇയാള്‍ അപ്രത്യക്ഷനായത്. രാകേഷിനെ പൊലിസ് ചോദ്യം ചെയ്തു വരികയാണെന്ന് ഡല്‍ഹി ഡി.സി.പി ബി.കെ സിങ് പറഞ്ഞു. ഇയാളെ കണ്ടെത്തിയതുമായി ബന്ധപ്പെട്ട വിശദവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

സെപ്റ്റംബര്‍ മൂന്നു മുതലാണ് രാകേഷ് കുമാര്‍ (31) എന്ന കമാന്‍ഡോയെ കാണാതായത്. സാണിയയുടെ ഔദ്യോഗിക വസതിയായ ജന്‍പഥ് 10-ാം നമ്പര്‍ വസതിയില്‍ വന്നതിനു ശേഷമാണ് ഇയാളെ കാണാതാവുന്നത്. സര്‍വീസ് റിവോള്‍വറും മൊബൈല്‍ ഫോണും താമസ സ്ഥലത്ത് ഉപേക്ഷിച്ചാണ് ഇയാള്‍ പോയിരുന്നത്.

Share this story