സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷ സ്ഥാനത്ത് നിന്നും പഹ്‌ലാജ് നിഹലാനിയെ പുറത്താക്കി

ന്യൂഡല്‍ഹി: സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷന്‍ പഹ്‌ലാജ് നിഹലാനിയെ കേന്ദ്ര സര്‍ക്കാര്‍ പുറത്താക്കി. എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തി 2015ല്‍ ആണ് നിഹലാനിയെ തല്‍സ്ഥാനത്ത് നിയമിച്ചത്.തുടര്‍ച്ചയായി ഉണ്ടാകുന്ന വിവാദങ്ങളാണ് നടപടിക്കു കാരണമെന്നാണ് സൂചന. ഗാനരചയിതാവ് പ്രസൂണ്‍ ജോഷിയാണ് പുതിയ സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്‍.

Share this story