സൂക്ഷിക്കൂ..വാട്സ് ആപ്പിനും വ്യാജന്‍,ഡൌണ്‍ലോഡ് ചെയ്താല്‍ പിന്നെ ഫോണിന്‍റെ കാര്യത്തില്‍ ഒരു തീരുമാനമാകും

ലോകത്ത് ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ ഉപയോഗിക്കുന്ന മെസേജിങ് അപ്ലിക്കേഷനായ വാട്ട്‌സ് ആപ്പിനും വ്യാജന്‍. ‘Update WhatsApp Messeng-er’- എന്ന പേരിലാണ് ഗൂഗിള്‍ പ്ലേസ്റ്റോറില്‍ വ്യാജ വാട്ട്‌സ് ആപ്പ് എത്തിയിരിക്കുന്നത്.

ഈ വ്യാജ ആപ്പ് ഡൗണ്‍ലോഡ് ചെയ്താല്‍ പിന്നെ നിങ്ങളുടെ ഫോണ്‍ വൈറസിന്റെ പിടിയിലാകും. ഈ വൈറസിന് ഫോണിനെ നശിപ്പിക്കാന്‍ തന്നെ കഴിവുണ്ടെന്നാണ് ടെക് വിദഗ്ധരുടെ അഭിപ്രായം. ‘WhatsApp Inc’ എന്ന ഡെവലപ്പറുടെ പേരായി നല്‍കിയിരിക്കുന്നത്.

ഇതിനകം തന്നെ ആയിരങ്ങള്‍ ഈ വ്യാജ ആപ് ഡൗണ്‍ലോഡ് ചെയ്തു കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്. സമാന രീതിയിലുള്ള മറ്റൊരു വ്യാജ ആപ്പും പ്ലേ സ്റ്റോറിലുണ്ട്. ഇത് ലക്ഷക്കണക്കിന് ആളുകളാണ് ഡൗണ്‍ലോഡ് ചെയ്തിട്ടുള്ളത്.

ഇതിനിടെ അപ്പ്രതീക്ഷിതമായി ഇന്ന് ഇരുപതു മിനിട്ടോളം വാട്ട്‌സ് ആപ്പ് നിശ്ചലമായി.സര്‍വര്‍ തകരാറാണ് കാരണം

Share this story